Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspections

Ernakulam

തി​യ​റ്റ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി; ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ്

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റു​ക​ളി​ൽ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ർ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ, ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫി​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് റെ​യ്ഡ് ന​ട​ത്തി. തി​യ​റ്റ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഫേ​ക​ളി​ൽ അ​ന്യാ​യ​വി​ല വാ​ങ്ങു​ന്നു​വെ​ന്ന പൊ​തു​പ​രാ​തി​യെ തു​ട​ർ​ന്ന് എം​ജി റോ​ഡ് സെ​ൻ​ട്ര​ൽ സ്ക്വ​യ​ർ മാ​ൾ, ഫോ​റം മാ​ൾ, ലു​ലു​മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​യ​റ്റ​ർ ക​ഫേ​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സെ​ൻ​ട്ര​ൽ സ്ക്വ​യ​ർ മാ​ൾ, ഫോ​റം മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ൽ വി​ല കൂ​ടു​ത​ലാ​ണെ​ന്ന പ​രാ​തി ശ​രി​യാ​ണെ​ന്ന് പ​രി​ശോ​ധ​ന സം​ഘം ക​ണ്ടെ​ത്തി. പോ​പ്‌​കോ​ൺ, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പൊ​തു​വി​പ​ണി​യി​ലേ​തി​നേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടു. വി​ല വ​ള​രെ കൂ​ടു​ത​ലാ​ണ് എ​ന്നും സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണെ​ന്നും തി​യ​റ്റ​ർ മാ​നേ​ജ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ സം​ഘം നോ​ട്ടീ​സ് ന​ൽ​കി. പൊ​തു​വി​പ​ണി​യി​ലെ വി​ല​യു​മാ​യി ചേ​ർ​ന്ന് നി​ൽ​ക്ക​ത്ത​ക്ക​വി​ധം വി​ല​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

വി​ല വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ഫോ​റം മാ​ളി​ലെ തി​യ​റ്റ​ർ ക​ഫേ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി എ​റ​ണാ​കു​ളം ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ എ​ൻ.​സി. സ​ന്തോ​ഷ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​സൗ​ജ​ന്യ കു​ടി​വെ​ള്ളം പ​ല തി​യ​റ്റ​റു​ക​ളും ആ​രും കാ​ണാ​ത്ത സ്ഥ​ല​ത്താ​ണ് ത​യാ​റാ​ക്കി വ​ച്ചി​ട്ടു​ള​ള​തെ​ന്നും സം​ഘം ക​ണ്ടെ​ത്തി.

റെ​യ്ഡി​ൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ വി.​ആ​ർ.​ഷാ​ജി, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​ർ​മാ​രാ​യ എ​ൻ.​സി. സ​ന്തോ​ഷ് , എ​സ്. ബി​മ​ൽ, അ​സി​സ്റ്റ​ന്‍റ് ക​ൺ​ട്രോ​ള​ർ കെ.​ബി. വേ​ണു , താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജു ത​ങ്ക​ച്ച​ൻ, സി​ന ന​ന്ദ​ൻ , റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ. അ​നൂ​പ് , റി​യാ​സ്, പ​ത്മ​കു​മാ​ർ, അ​നു​പ​മ , സ്മി​ത, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​എ​സ്.​ഹ​ണി, എ​ൻ.​എ. സീ​ന​ത്ത്, ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ റാ​ണി ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

റെയ്ഡ് സ്ഥിരീകരിച്ച് ഇഡിയുടെ കുറിപ്പ്; മൂന്നു സംസ്ഥാനങ്ങളിൽ പരിശോധന

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ ഭാഗമായി കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രസ്താവന. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, കൊച്ചി സോണൽ ഓഫീസിലെ ഇഡി വിഭാഗം കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി കുറിപ്പിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, ഇടനിലക്കാർ, ജ്വല്ലറികൾ എന്നിവർ അടക്കം എഫ്‌ഐആറുകളിൽ പരാമർശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സ്വർണം പൊതിഞ്ഞ വിശുദ്ധ വസ്തുക്കൾ മനഃപൂർവം "ചെമ്പ് തകിടുകൾ" ആയി തെറ്റായി ചിത്രീകരിച്ചു നിയമവിരുദ്ധമായി കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെയും കർണാടകയിലെയും സ്വകാര്യ സൗകര്യങ്ങളിൽ രാസപ്രക്രിയകൾ വഴി സ്വർണം വേർതിരിച്ചെടുത്തതായും ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കുറ്റകൃത്യങ്ങൾ, അഴിമതി, കള്ളപ്പണം വെളിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ടെന്നു കുറിപ്പിൽ പറയുന്നു.

Latest News

Corehub Up